15-binu-jacob-ninan
ബിനു ജേക്കബ് നൈനാൻ

പത്തനംതിട്ട : കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ബിനു ജേക്കബ് നൈനാനെ ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായിരുന്ന കെ.ഹരികുമാർ സംസ്ഥാന കമ്മിറ്റിയംഗമായതിനെ തുടർന്നാണിത്. നിലവിൽ ജില്ലാ ട്രഷറർ ആയിരുന്നു. ഇലവുംതിട്ട നല്ലാനിക്കുന്ന് സി.എം.എസ്.യു.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകനാണ്.എസ്.ഷൈലജ കുമാരി(ട്രഷറർ) ഗണേഷ് റാം (ജോയിന്റ് സെക്രട്ടറി) സാബിറാ ബീവി എം (എക്‌സിക്യൂട്ടീവംഗം) അജിത ഒ.,മിനി എം. ( ജില്ലാക്കമ്മിറ്റിയംഗങ്ങൾ) എന്നിവരെയും കൗൺസിൽ തെരഞ്ഞെടുത്തു.