15-student-paliative-care
സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്

മല്ലപ്പള്ളി: എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശിശുദിനത്തിൽ സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് സ്‌നേഹസ്പർശം എന്ന പേരിൽ മല്ലപ്പള്ളിയിൽ രൂപീകരിച്ചു. ഏരിയതല ഉദ്ഘാടനം പി.ആർ.പി.സി.രക്ഷാധികാരി അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് അദ്ധ്യക്ഷനായി. സാന്ത്വന പരിചരണവും വിദ്യാർത്ഥികളുടെ കടമകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് സൊസൈറ്റി ജോ.സെക്രട്ടറി ഷാൻ രമേശ് ഗോപൻ ക്ലാസെത്തു. എസ്.പി.സി.യു ഏറ്റെടുക്കേണ്ട ഭാവി പ്രവർത്തനങ്ങൾ സൊസൈറ്റി സെക്രട്ടറി കെ.എം.അബ്രഹാം വിശദീകരിച്ചു.എസ്.ശ്രീകുമാർ ,എബിൻ ബാബു, സിയാദ് സിദ്ദിഖ്, തോമസ് ഏബ്രഹാം എന്നിവർ സംസാരിച്ചു.15അംഗ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ദിന മേരി ജോസഫ് (പ്രസിഡന്റ്) അതുൽ സുഭാഷ് (വൈസ് പ്രസിഡന്റ്) സുധീഷ് (സെക്രട്ടറി) അമൽ.കെ.സുരേന്ദ്രൻ (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി നിശ്ചയിച്ചു.നവംബർ 21,22 തീയതികളിൽ പഞ്ചായത്തുതലത്തിൽ സോണൽ കമ്മിറ്റികളും നവംബർ 30നകം വാർഡ്തല കമ്മിറ്റികളും രൂപീകരിക്കുന്നതിനും തീരുമാനിച്ചു.സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഒരു വ്യക്തി നൽകിയ സംഭാവന 25000 രൂപ കല്ലൂപ്പാറ സോണൽ സെക്രട്ടറി തോമസ് ഏബ്രഹാം സൊസൈറ്റി രക്ഷാധികാരി എസ്.രവീന്ദ്രന് യോഗത്തിൽ കൈമാറി.