പന്തളം : കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും നാശം.തോട്ടക്കോണം വാലിൽ മുരളീധരൻ പിള്ളയുടെ വീട്ടിൽ ഇടിമിന്നലേറ്റ് നാശനഷ്ടം ഉണ്ടായി. വൈദ്യുതമീറ്ററിനും മെയിൻ സ്വിച്ചും കത്തുകയും വീടിനുള്ളിലെ സ്വിച്ചു ബോർഡുകളും കത്തി നശിച്ചു. വീടിന്റെ ഒരുഭാഗത്ത് പൊട്ടലുമുണ്ടായിട്ടുണ്ട്.