പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെയും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവായി.
ഭക്ഷണ സാധനങ്ങളുടെ ഇന വിവരം ഭക്ഷണ സാധനങ്ങളുടെ അളവ്, സന്നിധാനം, പമ്പനിലയ്ക്കൽ, പത്തനംതിട്ട ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തിൽ: ചായ 150 എംഎൽ, 11, 10, 10. കാപ്പി 150 എംഎൽ, 11, 10, 10. കടുംകാപ്പി/ കടുംചായ 150 എംഎൽ, 9, 8, 8. ചായ/കാപ്പി(മധുരമില്ലാത്തത്) 150 എംഎൽ, 9, 8, 8.
ഇൻസ്റ്റന്റ് കാപ്പി( മെഷീൻ കോഫി) ബ്രൂ/ നെസ്‌കഫേ/ ബ്രാൻഡഡ്) 150 എംഎൽ, 16, 15, 15. ഇൻസ്റ്റന്റ് കാപ്പി( മെഷീൻ കോഫി) ബ്രൂ/ നെസ്‌കഫേ/കാഫി ഡെ/ ബ്രാൻഡഡ്) 200 എംഎൽ, 20, 20, 20. ബോൺവിറ്റ/ ഹോർലിക്‌സ് 150 എംഎൽ, 23, 22, 22. പരിപ്പുവട 40 ഗ്രാം, 12, 11, 10. ഉഴുന്നുവട 40 ഗ്രാം, 12, 11, 10. ബോണ്ട 75 ഗ്രാം, 12, 11, 10.
ഏത്തയ്ക്കാ അപ്പം(പകുതി ഏത്തയ്ക്ക) 50 ഗ്രാം, 12, 11, 10. ബജി 30 ഗ്രാം, 10, 9, 8. ദോശ(ഒരെണ്ണം ചട്‌നി, സാമ്പാർ ഉൾപ്പെടെ) 50 ഗ്രാം, 11, 10, 9. ഇഡലി(ഒരെണ്ണം, ചട്‌നി, സാമ്പാർ ഉൾപ്പെടെ) 50 ഗ്രാം, 11, 10, 9. ചപ്പാത്തി(സെറ്റ് 2) 40 ഗ്രാം, 12, 11, 10.
പൂരി (ഒരെണ്ണം, മസാല ഉൾപ്പെടെ) 40 ഗ്രാം, 12, 11, 10. പൊറോട്ട(ഒരെണ്ണം) 50 ഗ്രാം, 12, 11, 10. പാലപ്പം50 ഗ്രാം, 12, 11, 10. ഇടിയപ്പം 50 ഗ്രാം, 12, 11, 10. നെയ്‌റോസ്റ്റ്150 ഗ്രാം, 40, 39, 38. മസാലദോശ200 ഗ്രാം, 47, 43, 42. പീസ് കറി 100 ഗ്രാം, 29, 28, 27. കടലക്കറി 100 ഗ്രാം, 27, 26, 25. കിഴങ്ങുകറി100 ഗ്രാം, 27, 26, 25. ഉപ്പുമാവ്200 ഗ്രാം, 24, 21, 20.
ഊണ് പച്ചരി(സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ)63, 62, 60. ഊണ് പുഴുക്കലരി(സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ), 63, 62, 60. ആന്ധ്ര ഊണ് 65, 63, 60. വെജിറ്റബിൾ ബിരിയാണി350 ഗ്രാം, 64, 63, 62. കഞ്ഞി(പയർ, അച്ചാർ, ഉൾപ്പെടെ)750 എംഎൽ, 36, 32, 30. കപ്പ250 ഗ്രാം, 32, 29, 28. തൈര് സാദം 48, 45, 43. നാരങ്ങ സാദം46, 43, 42. തൈര്(1 കപ്പ്) 13, 11, 10.
വെജിറ്റബിൾ കറി100 ഗ്രാം, 22, 21, 20. ദാൽ കറി100 ഗ്രാം, 22, 21, 20. റ്റൊമാറ്റോ ഫ്രൈ125 ഗ്രാം, 32, 31, 30. പായസം75 എംഎൽ15, 13, 12. ഒനിയൻ ഊത്തപ്പം125 ഗ്രാം, 58, 52, 50. റ്റൊമാറ്റോ ഊത്തപ്പം125 ഗ്രാം, 56, 51, 50.