
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 143 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം ബാധിച്ചവരിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 131 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.
ജില്ലയിൽ ഇതുവരെ 17493 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13913 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 102 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ ഒൻപതു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 164 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15520 ആണ്. ജില്ലക്കാരായ 1862 പേർ ചികിത്സയിലാണ്.
വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നവർ
1. ജനറൽ ആശുപത്രി പത്തനംതിട്ട : 70
2 .ജില്ലാ ആശുപത്രി കോഴഞ്ചേരി : 129
3. റാന്നി മേനാംതോട്ടം സി.എസ്.എൽ.ടി.സി : 58
4. പന്തളം അർച്ചന സി.എഫ്.എൽ.ടി.സി : 86
5. കോഴഞ്ചേരി മുത്തൂറ്റ് സി.എസ്.എൽ.ടി.സി : 104
6. പെരുനാട് കാർമ്മൽ സി.എഫ്.എൽ.ടി.സി : 46
7. പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സി : 40
8. ഇരവിപേരൂർ യാഹിർ സി.എഫ്.എൽ.ടി.സി : 0
9. അടൂർ ഗ്രീൻവാലി സി.എഫ്.എൽ.ടി.സി : 35
10. നെടുമ്പ്രം സി.എഫ്.എൽ.ടി.സി : 32
11. മല്ലപ്പളളി സി.എഫ്.എൽ.ടി.സി: 37
12. വീടുകളിൽ നിരീക്ഷണത്തിൽ : 883
13. സ്വകാര്യ ആശുപത്രികളിൽ : 115
ആകെ : 1635