പത്തനംതിട്ട : എസ്.പി.സി പ്രോജക്ടിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ 'പുത്തനുടുപ്പും പുസ്തകവും ' എന്ന പേരിലുള്ള സ്‌നേഹസമ്മാനം ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ വിതരണം ചെയ്തു. ഇലന്തൂർ ബാലികാ സദനത്തിലെ കുട്ടികൾക്ക് ഹ്രസ്വമായ ചടങ്ങിൽ സമ്മാനപ്പൊതികൾ നൽകി. പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയടങ്ങിയ സമ്മാനപ്പൊതിയാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. ജില്ലയിലെ 27 എസ്.പി.സി സ്‌കൂളുകളിൽ നിന്നും ശേഖരിച്ച 5,40,000 രൂപയുടെ സാധനങ്ങളാണ് നൽകിയത്. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.