അടൂർ: എൽ.ഡി.എഫ് കടമ്പനാട് പഞ്ചായത്ത് കൺവെൻഷൻ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . കൺവീനർ കെ.സാജൻ അദ്ധ്യക്ഷനായിരുന്നു.സി.പി.ഐ മണ്ഡലം കമ്മറ്റിയംഗം റ്റി.അർ ബിജു, അഡ്വ. എസ് മനോജ്, റ്റി .മുരുകേഷ്, എസ്. രാധാകൃഷ്ണൻ, അരുൺ കെ എസ് മണ്ണടി, സി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ സ്ഥാനാർത്ഥി പി.ബി.ഹർഷകുമാർ, ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ .ആർ .അജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായി ടി. ആർ ബിജുവിനെയും സെക്രട്ടറിയായി എ.സാജനെയും തിരഞ്ഞെടുത്തു.