തിരുവല്ല: മാർത്തോമ്മ കോളേജിലെ ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി ചേർന്ന് ദേശീയ വിദ്യാഭ്യാസ നയം 2020, സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ്' പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫ.കെ.എം.വിഷ്ണുനമ്പൂതിരി മുഖ്യപ്രഭാഷണം നിർവഹിച്ചു.തുടർന്ന് ദേശീയ വിദ്യാഭ്യാസ നയത്തോടു അനുബന്ധിച്ച് പൊതു ചർച്ചയും സംഘടിപ്പിച്ചു. ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. റെനോഷ് ടോം വർഗീസ്, ഡോ.അജേഷ് കെ സഖറിയ, ഡോ.ജേക്കബ് തോമസ്,പ്രൊഫ.അനൂപ് ഫിലിപ് വറുഗീസ്, ലെഫ്ന്റ്റണന്റ് .റെയിസൻ സാം രാജു എന്നിവർ പ്രസംഗിച്ചു.