16-birthday-nehru
ജില്ലാതല ശിശുദിനാഘോഷ പരിപാടികൾ യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ജില്ലാതല ശിശുദിനാഘോഷ പരിപാടികൾ യു.ഡി.എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. ജവഹർ ബാൽ മഞ്ച് ജില്ലാ എല്ലാ കോ-ഓർഡിനേറ്റർമാരായ രവീന്ദ്രൻ പിള്ള മാമൂട്, മുഹമ്മദ് സാദിഖ്, രാജശേഖരൻ കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് രണ്ട് അബ്ദുൽ കലാം ആസാദ് അജിത്ത് മണ്ണിൽ തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നടത്തി.