കോഴഞ്ചേരി: കേരള കോൺഗ്രസ് (എം) ന്റെ സ്ഥാപക നേതാക്കളിലൊരാളായ ജോയ് തോട്ടത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) കോഴഞ്ചേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കോഴഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, യു.ഡി.എഫ്.ചെയർമാൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്,പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ ആശുപത്രി വികസന സമിതി അംഗമാണ്. 100 ദിവസം നീണ്ടുനിന്ന കോഴഞ്ചേരി താലൂക്ക് സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാളാണ്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിട്ട് പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് കെ.എ.വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ.ബിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ,റോഷ് പുന്നൂർ, മാമച്ഛൻ കിടങ്ങാലിൽ, ജോണി കൈതവന, അനിയൻ തൈക്കൂട്ടത്തിൽ, മനു പുതുപ്പറമ്പിൽ, റോയ് മുട്ടിത്തോട്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.