കോന്നി: ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ ഓൺലൈനായി ശിശുദിനാഘോഷം നടത്തി. പ്രിസിപ്പൽ സിന്ധു പവിത്രൻ ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിഘ്‌നേഷ് എസ്. കുമാറിനെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ച ഷോർട് ഫിലിമായ 'ദ ചാർമിംഗ് പ്രൈമിനിസ്റ്റർ ജവാഹർലാൽ നെഹ്‌റു സംപ്രേക്ഷണം ചെയ്തു. പ്രസംഗമത്സരം, ചിത്രരചന എന്നിവയും നടന്നു.