പത്തനംതിട്ട : മലങ്കര മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയെ ബി.ജെ.പി ദേശീയനിർവാഹകസമിതിയംഗം പി.കെ കൃഷ്ണദാസ്ജി സന്ദർശിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ,ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്,ജില്ലാ സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം,ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ടിറ്റു തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ജേശു പുന്നൂസ്, ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, മോർച്ച കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ ഉണ്ണികൃഷ്ണൻ എന്നിവരും മെത്രോപ്പൊലീത്തയ്ക്ക് ആശംസകൾ അറിയിച്ചു.