കടമ്പനാട് : അതിശയ വിജയം നേടിയ ജനപ്രതിനിധിയെ കാണാനും അനുഗ്രഹം വാങ്ങാനും സ്ഥാനാർത്ഥികളെത്തുന്നു. 1963 ലെ തിരഞ്ഞെടുപ്പിൽ മാഞ്ഞാലിയിൽ നിന്ന് കടമ്പനാട് പഞ്ചായത്തിലേക്ക് മത്സരിച്ച് 1502 വോട്ടിൽ 1501 ഉം നേടി വിജയിച്ച തുവയൂർ മാഞ്ഞാലി മേലൂട്ട് ആർ.ജി. ഭവനിൽ ജി. നരേന്ദ്രന്റെ അപൂർവ്വമായ തിരഞ്ഞെടുപ്പ് അനുഭവം ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. നരേന്ദ്രന്റെ മാഞ്ഞാലിയിലെ വീട്ടിലേക്ക് രാഷ്ട്രീയഭേദമന്യേ നിരവധി സ്ഥാനാർത്ഥികളും പ്രവർത്തകരും എത്തി. അന്നത്തെ തിരഞ്ഞെടുപ്പനുഭവങ്ങളും ഉപദേശങ്ങളും സ്വീകരിച്ചാണ് എല്ലാവരും മടങ്ങിയത്. ഇന്നൊരു സ്ഥാനാർത്ഥിക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത അനുഭവമാണിതെന്നും ഇത് ലോക പാർലമെന്റെറി രംഗത്ത അത്ഭുതമാണെന്നും നരേന്ദ്രനെ കാണാൻ എത്തിയ ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു.