പന്തളം: പന്തളം നഗരസഭയിലെ എൽ.ഡി.എഫ്,യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൻ.ഡി.എ.സ്ഥാനാർത്ഥി നിർണയം ഇന്നലെയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. 33 ഡിവിഷനുകളുള്ള നഗരസഭയിൽ 27 വാർഡുകളിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് മാത്രമേ ഇന്നലെ വരെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളു. പല വാർഡുകളിലും ഒന്നിലധികം പേർ സീറ്റ്‌മോഹവുമായി രംഗത്ത് വന്നതും,ചില ഡിവിഷനുകളിൽ അനുയോജ്യരായ സ്ഥാനാർത്ഥികൾ ഇല്ലാത്തതുമാണ് സീറ്റ് വിഭജനം പൂർത്തികരിക്കാൻ വൈകുന്നതി തിന് കാരണം. പ്രഖ്യപിച്ചതിൽ തന്നെ രണ്ട് വാർഡുകളിലായി ഭാര്യയും ഭർത്താവും (ദമ്പതികൾ ) മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം.26 ഡിവിഷനിലും സി.പി.ഐ ഏഴ് ഇടത്തും മത്സരിക്കും.യു.ഡി എഫിൽ കോൺഗ്രസ് 29 സി വിഷനുകളിലും, മുസ്ലിം ലീഗ് രണ്ട് ഇടങ്ങളിലും കേരളാ കോൺഗ്രസ് കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ,ആർ .എസ്.പി എന്നിവർ ഓരോ സീറ്റിലും മത്സരിക്കും, എൽ ഡി എഫ് സ്ഥാനാർത്തികൾ .വാർഡ് ഒന്ന്. ശ്രീജാ ശ്രീകാന്ത്, 2.കെ.എസ് അജിത്ത് 3,ടി.എൻ പ്രമോദ്, 4വിദ്യാ അജയകുമാർ, 5. വൃന്ദാ വിജയൻ 6, വത്സലാ ദേവിഎസ്7,കെ.ആർ അശോക് 8. ലസിതാ നായർ, 9. എച്ച്.സക്കീർ ,10 ഷെറിൻ റജി ബ്ഖാൻ, ക 1' ആഷിഫ ആസാദ്, 12 സി .സന്തോഷ്, 13രശ്മി കൃഷ്ണൻ, 14.എൽ സരസ്വതിയമ്മാ, 15. ആർ.ജ്യോതികുമാർ,16. പി.ജി.അജിതകുമാരി,17. ജി.രാജേഷ് കുമാർ, 18. അംബിക രാജേഷ്, 19. അഖില ശ്രീജിത്ത്, 20. കെ.പി.ചന്ദ്രശേഖര കുറുപ്പ് ,21. വി.ശോഭനകുമാരി, 22 അനി എസ്.23.പത്മിനി ഗോപിനാഥ് ,24. ബോസ് ജോസഫ്, 25 അനുമോൾ,26,രമ്യാ സുരേന്ദ്രൻ, 27 അഞ്ജഎസ് കുമാർ, 28 ജെ സലിം ,29 കെ.സന്തോഷ്, 30റെ മികബൂർ, 31 .ടി.കെ.സതി, 32 എസ് അരുൺ,33 പി.കെ.ശാന്തപ്പൻ.
യു.ഡി.എഫിൽ കോൺഗ്രസ് 29 ഇടത്തും, മുസ്ലിം ലീഗ് 2 ഡിവിഷനിലും ആർ.എസ്.പി. കേരളാ കോൺഗ്രസ് ജോസഫ് എന്നിവർ ഒരോ സിറ്റുകളിലും മത്സരിക്കും.യു.ഡി എഫ് സ്ഥാനാർത്ഥികൾ . ഒന്നാം വാർഡ്.മഞ്ജ വിശ്വനാഥ്, 2.കെ.ആർ വിജയകുമാർ, 3 ജി.അനിൽകുമാർ, 4 സുനിതാവേണു, 5 ഉഷാകുമാരിയമ്മ ,6 ഷീജാകുമാരി,7 കെ.ആർ.രവി, 8, നൗഷാദ് റാവുത്തർ, 9 അബ്ദുൾ വഹീദ്, 10, മൺസൂർ, 11 ,ആബിദ ബീബി, 12.എ.കെ.ഗോപാലൻ, 13,ഹിമാ മധു,14 അനിതാ ഉദയൻ ,15. ചെറുവള്ളി ഗോപകുമാർ, 16. ശോഭനയമ്മ,17 കെ.ജി.വാസുദേവൻ പിള്ള, 18 രാജപ്പൻ വല്ല്യയ്യത്ത്, 19, ഭാസുരാദേവി, 20.വിനോയ് പി ജോർജ്, 21 ,രജിത,22.ബിന്ദു എൻ ,23,ജിബി ഡെന്നീസ്, 24 .സെബിൻ 25 മിനി വിത്സൻ,26, സിന്ധുവിനോദ്, 27 ഗീതാപിനായർ, 28, പന്തളം മഹേഷ്, 29 ഭാസ്‌ക്കരൻ,30, രത്ന്മണിസുരേന്ദ്രൻ, 31 സുധാമധു, 32.ടി. ഗോപാലൻ, 33, അഡ്വ.ഡി.എൻ തൃദീപ്.