പത്തനംതിട്ട : ജെ.ജെ. ബി യുടെ (ജുവനൈൽ ജസ്റ്റിസ് ബോർഡ് ) നേതൃത്വത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ശിശുദിനാഘോഷ വാരാചരണത്തോട് അനുബന്ധിച്ച് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കായി വിനോദ വിജ്ഞാന മൽസര പരിപാടികൾ പോംബ് സെറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് ഓൺ ലൈൻ സംവാദം ഇന്ന് രാവിലെ 7.30 ന്. ട്രാഫിക് നിയമാവബോധ ക്ലാസ് പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ സി.മധു നയിക്കും. ഫോട്ടോഗ്രാഫി,ചിത്രരചന മത്സരം, ലൈഫ് സ്കിൽ ട്രെയിനിംഗ് എന്നിവ ഇന്ന് മുതൽ 18 വരെ നടത്തും.