പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ തുണ്ടിൽ മുക്ക് ട്രാൻസ്‌ഫോർമറിൽ നിന്നുംവിജയപുരം ട്രാൻസ്‌ഫോർമറിലേക്കും, പുലിക്കുളത്തു പടി ട്രാൻസ്‌ഫോർമറിൽ നിന്നും, ക്വയർമല ട്രാൻസ്‌ഫോർമറിലേക്കും, പുതുതായി നിർമ്മിച്ച 11 കെവി ലൈനിൽ ഇന്ന് രാവിലെ 8 മുതൽ വൈദ്യുതി ചാർജ്ജ് ചെയ്തതിനാൽ പൊതു ജനങ്ങൾ പ്രസ്തുത ലൈനുകളുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് വൈദ്യുതി ബോർഡിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലായെന്ന് പൊതു ജനങ്ങളെ അറിയിക്കുന്നു.