പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ടയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി ദേശീയ ആയുർവേദ ദിനം ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ. പി.എസ്. ആയുർവേദ ദിന സന്ദേശം നൽകി. കൊവിഡാനന്തര ബുദ്ധിമുട്ടുകൾക്ക് ആയുർവേദം എന്ന വിഷയത്തിൽ ഡോ. പ്രസാദ്.എം. പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ആയുർവേദ കൊവിഡ് റസ്‌പോൺസ് സെൽ കൺവീനർ ഡോ. രാജ്‌മോഹൻ, ജില്ലാ തല കോർഡിനേറ്റർ ഡോ. കൃഷ്ണകുമാർ എന്നിവർ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് അവതരിപ്പിച്ചു.സ്വാസ്ഥ്യം, സുഖയുഷ്യം,അമൃതം, പുനർജനി എന്നി ആയുർവേദ പദ്ധതികളുടെ കാലിക പ്രാധാന്യം വിലയിരുത്തി. ഡോ. ഉഷ. കെ.പുതുമന, ഡോ.മനോജ്, ഡോ. വിനോദനാഥ്, ഡോ.രുബിൻ മേരി തുടങ്ങിയവർ സംസാരിച്ചു.