ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവര് നിർവഹിക്കും. പുണ്യം പൂങ്കാവനം പദ്ധതിയുടെ വെബ്‌സൈറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഉദ്ഘാടനം ചെയ്യും. നിരവധി വ്യക്തികൾ ഓൺലൈനായും നേരിട്ടും പങ്കെടുക്കും.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്ര ഓൺലൈനിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ശബരിമല മേൽശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി റെജികുമാർ നമ്പൂതിരി, പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ ഐ.ജി പി. വിജയൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ്, തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായർ, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ എന്നിവരും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബശങ്കർ സ്വാമി, വൈദ്യനാഥൻ സ്വാമി, രവിചന്ദ്രൻ സ്വാമി (തമിഴ്‌നാട്), കൃഷ്ണപ്പ സ്വാമി, ശേഖർജി സ്വാമി (കർണാടക), രമണ റെഡ്ഢി (തെലങ്കാന), ലക്ഷ്മൺ സ്വാമി (ആന്ധ്രപ്രദേശ്), ബാബു പണിക്കർ എന്നിവർ ഓൺലൈനായി പങ്കെടുക്കും.