16-painting
വേണ്ട കെ റെയിൽ : പ്രതിഷേധ സംഘ ചിത്രരചന

ഇരവിപേരൂർ : കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നെല്ലാട് നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി സംഘചിത്രരചന നടത്തി. ചിത്രകാരൻ ആർ.പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. കെ.ജി അനിൽകുമാർ, ആർ പ്രകാശം, ഇ ജെ.റോയിച്ചൻ, ബിനു ബേബി, സനിലാ ജോർജ്, കെ. സദാനന്ദൻ, അനഘ അനിൽ, ആമി തുടങ്ങിയവർ പങ്കെടുത്തു.

സത്യാഗ്രഹ സമരത്തിന്റെ 14ാം ദിവസം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ടി സി അലക്‌സാണ്ടർ, വർഗീസ് ചക്കുംമൂട്ടിൽ, സി കെ വർഗീസ്, എസ് രാജീവൻ, വി എം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം ശക്തമായി തുടരും എന്ന് സമിതി സെക്രട്ടറി പ്രമോദ് തിരുവല്ല പറഞ്ഞു.