ചെങ്ങന്നൂർ: മാവേലിക്കര മിൽക്ക് സപ്ലൈസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരസമൃദ്ധി കർഷക സംഘടന ധർണ നടത്തി. ജില്ലാ സെക്രട്ടറി ജോൺസൺ, ചെയർമാൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഏബ്രഹാം ജോൺ, അനിൽകുമാർ, ഷെറീഫ് പത്തിയൂർ, കണ്ണൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.