പന്തളം: എസ്.എൻ.ഡി.പി യോഗം 229ാം മുട്ടം തുമ്പമൺ ശാഖാ യോഗത്തിന്റെ വക ഗുരുക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ മഹോത്സവം 19,20,തീയതികളിലായി നടക്കും.19ന് രാവിലെ 4.30ന് ഗുരുപൂജ, ആചാര്യവരണം, പ്രസാദ ശുദ്ധി ക്രിയകൾ,വാസ്തുബലി, ബ്രഹ്മ കലശപൂജ, ധ്വജ്യധിവാസം, കലശ ധിവാസം, 20ന് രാവിലെ 5ന് ഗണപതിഹോമം, 5.45ന് ബിംബ ശുദ്ധികലശാഭിഷേകം, കലശാദികൾ എഴുന്നെള്ളിക്കൽ 7.30നും 8.5നും മദ്ധ്യേ ധ്വജപ്രതിഷ്ഠ ക്ഷേത്ര തന്ത്രി രതീഷ് ശശിനിർവ്വഹിക്കും.എസ്,എൻ ഡി.പി.യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, സെക്രട്ടറി ഡോ.എ.വി ആനന്ദരാജ്,ശാഖാ പ്രസിഡന്റ് അഡ്വ.ദിപ്തി സുധീഷ്,സെക്രട്ടറി കെ.കെ.പവിത്രൻ, എം.എൻ.പൊന്നച്ചൻ, സുശീല പ്രസാദ്, എം.എൻ. ശ്രീനിവാസൻ ,രവി ന്ദ്രൻ പറമ്പിൽ എന്നിവർ സംസാരിക്കും. ഗുരുദേവക്ഷേത്രസന്നിധിയിൽ സ്ഥാപിക്കുന്ന കൊടിമരം മോടിയിൽ കുടുംബം ഗുരുദക്ഷിണയായി പണികഴിപ്പിച്ചു നൽകിയതാണ്.