തെള്ളിയൂർ: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തെള്ളിയൂർ വൃശ്ചിക വാണിഭം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൊവിഡ് പ്രൊട്ടക്കാൾ പാലിച്ച് ഭദ്രദീപം തെളിയിക്കൽ മാത്രമായി നടത്തുമെന്ന് ശ്രീരാമാശ്രമം ട്രസ്‌സ്റ്റ് ചെയർമാൻ ഡി.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇന്ന് വൈകിട്ട് 4ന് മാർത്തോമാ സഭമെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രപ്പോലീത്തയും, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാന്ദയും ചേർന്ന് നിർവഹിക്കും.