 
പത്തനംതിട്ട : ഇടതുപക്ഷ ജനാധിപത്യ മുന്നണി പത്തനംതിട്ട നഗരസഭയിലെ ആദ്യ വാർഡ് തല തിരഞ്ഞെടുപ്പ് കൺവെൻഷൻ മൂന്നാം വാർഡിൽ നടന്നു. വീണാ ജോർജ് എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് സ്ഥാനാർത്ഥി അനില അനിലിന്റെ വിജയത്തിനായി കൂടിയ കൺവെൻഷനിൽ സെക്രട്ടറി അൻസിൽ അഹമ്മദ്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പി. കെ.ജേക്കബ് സി.പി.എം.ഏരിയാ സെക്രട്ടറി എൻ.സജി കുമാർ,പുകസ സംസ്ഥാന വൈസ് പ്രസിഡന്റ എ.ഗോകുലേന്ദ്രൻ സി.പി.എം. ലോക്കൽ സെക്രട്ടറി കെ.അനിൽ കുമാർ,മൂന്നാം വാർഡ് മുൻ കൗൺസിലർ ആർ.ഹരീഷ്, എം.ജെ.രവി,അനിൽ പി.ആർ.,ദിനേഷ് ഡി,തോമസ് പി.ചാക്കോ, സി. കെ.പൊന്നൻ ,രാഹുൽ സുരേഷ് എന്നിവർ സംസാരിച്ചു.