vota

പത്തനംതിട്ട: മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഏറെക്കുറെ പൂർത്തിയായതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിലെ ഒൻപത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ആദ്യം എൻ.ഡി.എയാണ് പുറത്തിറക്കിയത്. പിന്നാലെ കോൺഗ്രസിന്റെയും എൽ.ഡി.എഫിന്റെയും മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക പുറത്തിറങ്ങി.

പ്രമുഖർ മത്സരിക്കുന്ന ഏനാത്ത്, ഇലന്തൂർ, മലയാലപ്പുഴ, കുളനട, പ്രമാടം ഡിവിഷനുകളിൽ പ്രചരണത്തിന് വാശിയേറും. സി.പി.പമ്മിന്റെ പ്രമുഖ നേതാക്കളായ പി.ബി. ഹർഷകുമാർ ഏനാത്തും ഒാമല്ലൂർ ശങ്കരൻ ഇലന്തൂരിലും ആർ.അജയകുമാർ കുളനട‌യിലുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് ഭരണം പിടിച്ചാൽ ഇൗ മൂന്ന് പേരിൽ നിന്ന് ഒരാൾ പ്രസിഡന്റ് ആയേക്കും. കോൺഗ്രസിലെ പ്രമുഖർ ഇലന്തൂർ ഡിവിഷനിലെ എം.ബി.സത്യൻ, പ്രമാടം ഡിവിഷനിലെ റോബിൻ പീറ്റർ, മലയാലപ്പുഴ ഡിവിഷനിലെ സാമുവൽ കിഴക്കുപുറം എന്നിവരാണ്.

എൻ.ഡി.എയിലെ പ്രമുഖർ കുളനട ഡിവിഷനിൽ മത്സരിക്കുന്ന അശോകൻ കുളനട, കോയിപ്രം ഡിവിഷനിൽ അജയകുമാർ വല്യുഴത്തിൽ, ഏനാത്ത് ഡിവിഷനിലെ പി. ആർ. ഷാജി എന്നിവരാണ്.

യു.ഡി.എഫ് സ്ഥാനാർത്ഥികളും

ഡിവിഷനും
1. ചിറ്റാർ : ബിനിലാൽ
2. കോന്നി : അജോമോൻ
3. പ്രമാടം : റോബിൻ പീറ്റർ
4. ഏനാത്ത് : സി. കൃഷ്ണകുമാർ
5. കോഴഞ്ചേരി : മോളി ബാബു
6. മലയാലപ്പുഴ : സാമുവൽ കിഴക്കുപുറം
7. കോയിപ്രം 1. അനീഷ് വരിക്കണ്ണാമല
8. അങ്ങാടി : ജെസ്സി അലക്‌സ്
9. ഇലന്തൂർ : എം.ബി സത്യൻ
10. ആനിക്കാട് : ഓമന ടി.കെ
11. മല്ലപ്പള്ളി : അഡ്വ. വിബിത ബാബു
12. കൊടുമൺ : ലക്ഷ്മി അശോക്
13. പള്ളിക്കൽ : സുധാ കുറുപ്പ്
14. കുളനട : ജി. രഘുനാഥ്
15. പുളിക്കീഴ് : കേരളാ കോൺഗ്രസ്
16. റാന്നി : കേരളാ കോൺഗ്രസ്‌

എൽ.ഡി.എഫ് സ്ഥാനാർത്ഥികളും

ഡിവിഷനും

1. മല്ലപ്പള്ളി : ലതാ കുമാരി

2. അങ്ങാടി : പൊന്നി തോമസ്

3. ചിറ്റാർ : ലേഖാ സുരേഷ്

4. മലയാലപ്പുഴ : ജിജോ മോഡി

5. കുളനട : ആർ. അജയകുമാർ

6. പ്രമാടം : രാജേഷ് ആർ. ആക്ലേത്ത്

7. ഏനാത്ത് : പി. ബി. ഹർഷകുമാർ

8. കൊടുമൺ : ബീനാ പ്രഭ

9. ഇലന്തൂർ : അഡ്വ. ഓമല്ലൂർ ശങ്കരൻ

10. കോയിപ്രം : ജിജി മാത്യു

11. ആനിക്കാട് : രാജി പി. രാജപ്പൻ

12. കോന്നി : കോന്നിയൂർ പി .കെ

13. പള്ളിക്കൽ : ശ്രീനാദേവി കുഞ്ഞമ്മ

14. പുളിക്കീഴ് : ഡാലിയ സുരേഷ്

15. റാന്നി : ജോർജ് എബ്രഹാം

16. കോഴഞ്ചേരി : സാറാതോമസ്

ബി.ജെ.പി സ്ഥാനാർത്ഥികളും ഡിവിഷനും

1. കോയിപ്രം : അജയകുമാർ വല്യുഴത്തിൽ

2. കുളനട‌ : അശോകൻ കുളനട

3 . ഏനാത്ത് : പി.ആർ ഷാജി

4. പ്രമാടം : വി.എ സൂരജ്

5. ആനിക്കാട് : കെ. ബിന്ദു

6. കോന്നി : വട്ടമല ശശി

7. അങ്ങാടി : ജയശ്രീ ഗോപി

8. ചിറ്റാർ : പി.എൻ മഞ്ജുള

9. പള്ളിക്കൽ : ജി. ശ്രീകുമാരി.

കോന്നിയൂർ പി.കെ സി.പി.െഎ സ്വതന്ത്രൻ

കോൺഗ്രസിൽ നിന്ന് രാജിവച്ച കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ സി.പി.എെയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.പി.ജയൻ അറിയിച്ചു. പള്ളിക്കൽ ഡിവിഷനിൽ ശ്രീനാദേവി കുഞ്ഞമ്മയും ആനിക്കാട് രാജി പി. രാജപ്പനും സി.പി.െഎയുടെ അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ മത്സരിക്കും. സി.പി.െഎയ്ക്ക് ആകെ മൂന്ന് സീറ്റാണുളളത്.