17-cgr-rnda-office
എൻഡിഎ മുളക്കുഴ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: എൻ.ഡി.എ മുളക്കുഴ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സെക്രട്ടറി അനീഷ് മുളക്കുഴ, വാർഡ് മെമ്പർ സി. എസ് മനോജ്, തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി അനുപമ പ്രദീപ്, സംസ്‌കൃത പ്രതിഷ്ഠാൻ ജില്ലാ സംയോജക് വിനീത് എസ്. നമ്പൂതിരി, വി. വി. ശശിധരൻ പിള്ള, ശിവൻപിള്ള, ഗീതകുമാരി, സുഭാഷ്, ശരത്ത് ശ്യാം, സ്ഥാനാർത്ഥികളായ, പ്രിജിലിയ പി. ജി, ദിവ്യ എസ്, ഷീന പി. വി, രവി പാറപ്പാട് എന്നിവർ പങ്കെടുത്തു.