താറാവ് വളർത്തൽ പരിശീലനം

പത്തനംതിട്ട- മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഹാച്ചറിയുടെ നേതൃത്വത്തിൽ 20 ന് രാവിലെ 10.30 മുതൽ ഒന്നു വരെ താറാവ് വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന ക്‌ളാസ് നടക്കും. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 918852271.

റാങ്ക് ലിസ്റ്റ്

അടൂർ സർക്കാർ പോളിടെക്‌നിക് കോളജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒന്നാം വർഷ പ്രവേശനത്തിനുളള മൂന്നാം അലോട്ട്‌മെന്റ് ഗവൺമെന്റ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾ ഈ മാസം 19 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ കോളജ് ഓഫീസിൽ രക്ഷിതാക്കളോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി അഡ്മിഷൻ നേടണം. ഫോൺ- 9496425892, 9961040512.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധതരം കേക്കുകളുടെ നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ 0468 2270244, 2270243 ഫോൺ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.