17-rubber-fire
ചിറ്റാറിൽ തീപിടിച്ച പുകപ്പുര

ചിറ്റാർ: ചിറ്റാറിൽ പുകപ്പുരയ്ക്കു തീപിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. ചിറ്റാർ പീടികയിൽ പ്രദീപ് കുമാറിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്കാണു തീപിടിച്ചത്. പുകപ്പുരയും ഇതിനുള്ളിലുണ്ടായിരുന്ന റബർ ഷീറ്റുകളും പൂർണമായും കത്തിനശിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. സീതത്തോട്ടിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ സീതത്തോട് അഗ്നിശമനസേനാ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം.ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.ചിറ്റാർ പൊലീസും സ്ഥലത്തെത്തി.75 കിലോ റബർ ഷീറ്റും 40 കിലോ ഒട്ടു പാലും കത്തിനശിച്ചു.