തിരുവല്ല: തർക്കങ്ങളില്ലാതെ തിരുവല്ല നഗരസഭയിലെ 39 വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 28 പേരും പുതുമുഖങ്ങളാണ്. നിലവിലെ അഞ്ച് കൗൺസിലർമാരും മത്സരംഗത്തുണ്ട്. യു.ഡി.എഫിൽ മുമ്പുണ്ടായിരുന്ന രണ്ട് ചെയർമാന്മാരും മറ്റ് നാല് കൗൺസിലർമാരും ഇത്തവണ എൽ.ഡി.എഫിനൊപ്പം നിന്നും മത്സരിക്കും. സി.പി.എം (19), കേരള കോൺഗ്രസ് ജോസ് വിഭാഗം (9),ജനതാദൾ (5),സി.പി.ഐ (4), എൻ.സി.പി (1),എൽ.ജെ.ഡി (1)എന്നിങ്ങനെയാണ് വിവിധ കക്ഷികൾ സീറ്റുകൾ പങ്കിട്ടെടുത്തത്. തർക്കങ്ങളില്ലാതെയാണ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കിയെതെന്ന് നഗരസഭാ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.പ്രകാശ്ബാബു, കൺവീനർ കെ.മോഹൻകുമാർ എന്നിവർ പറഞ്ഞു.

വാർഡ്, സ്ഥാനാർത്ഥി, പാർട്ടി എന്നിവ ക്രമത്തിൽ


1.മുത്തൂർ നോർത്ത്- ഡോ.ഗ്രേസി പ്രകാശ്ബാബു (സി.പി.എം), 2.ചുമത്ര- ബിന്ദു പ്രകാശ് (സി.പി.എം), 3.ആറ്റുചിറ - ലിൻഡ തോമസ് വഞ്ചിപ്പാലം (കേരള കോൺഗ്രസ് എം), 4.കിഴക്കൻമുത്തൂർ-തോമസ് വഞ്ചിപ്പാലം (കേരള കോൺഗ്രസ് എം), 5. വാരിക്കാട്- റഹ്മത്ത് (ജനതാദൾ),6.അണ്ണവട്ടം- ഷാനി താജ് (സി.പി.എം), 7.നാട്ടുകടവ്- അരുന്ധതി രാജേഷ്(സി.പി.എം), 8.കോളേജ് വാർഡ് - എബ്രഹാം ശാമുവേൽ (കേരള കോൺഗ്രസ് എം) 9.ആമല്ലൂർ വെസ്റ്റ് -കെ.കെ.ചെല്ലപ്പൻ (സി.പി.ഐ), 10.ആമല്ലൂർ ഈസ്റ്റ് -റീന ശാമുവേൽ (കേരള കോൺഗ്രസ് എം), 11.മീന്തലക്കര-ബെന്നി മനയ്ക്കൽ (കേരള കോൺഗ്രസ് എം) 12.മഞ്ഞാടി - പി.എം. മത്തായി (ജനതാദൾ),13.റെയിവേ സ്റ്റേഷൻ- ഷാജി തിരുവല്ല (ജനതാദൾ), 14.പുഷ്പഗിരി -ജിജി വട്ടശേരി (എൻ.സി.പി), 15.തൈമല - കെ.ആർ. രഘുകുട്ടൻപിള്ള (സി.പി.എം), 16.കറ്റോട്- അനു സോമൻ (സി.പി.എം), 17.ഇരുവെള്ളിപ്ര-ഷീജ കരിമ്പിൻകല (സി.പി.എം),18.തോണ്ടറ-എസ് .കൈലാസ് (സി.പി.എം), 19.തിരുമൂലപുരം ഈസ്റ്റ്-ലിപിൻ ലാസർ (സി.പി.എം), 20.ആഞ്ഞിലിമൂട് -ജയാ സി.ടി.തമ്പി(സി.പി.ഐ), 21.തിരുമൂലപുരം വെസ്റ്റ് -ചെറിയാൻ പോളച്ചിറയ്ക്കൽ(കേരള കോൺ എം), 22.ശ്രീരാമകൃഷ്ണാശ്രമം- എം.ആർ.ശ്രീജ (സി.പി.എം) 23.കുളക്കാട് - ബിന്ദു ജേക്കബ് (കേരള കോൺ എം), 24.തുകലശേരി- റീനാ വിശാൽ (സി.പി.എം), 25.മതിൽഭാഗം- ശ്രീദേവി ശ്യാംകുമാർ (സി.പി.എം), 26.കിഴക്കുംമുറി-വനജ പ്രകാശ് (സി.പി.എം), 27.ശ്രീവല്ലഭ- അഡ്വ.വിനിത (സി.പി.ഐ), 28.കാവുംഭാഗം- അന്നമ്മ മത്തായി (സി.പി.എം), 29.ഉത്രമേൽ -പ്രമദ തോമസ് (സി.പി.എം), 30അഴിയിടത്തുചിറ-കെ.കെ.മനോഹരൻ (സി.പി.എം), 31.മന്നംകരച്ചിറ- മിനി തോമസ് (എൽ.ജെ.ഡി), 32.അഞ്ചൽക്കുറ്റി-ജോബി തോമസ് (സി.പി.ഐ), 33.എം.ജി.എം- രമ്യാ സന്തോഷ് (സി.പി.എം), 34.മേരിഗിരി- ജോയിസ് ബിജി (കേരള കോങ്ങ് എം),35.ടൗൺ വാർഡ് -അഡ്വ.പ്രദീപ് മാമ്മൻ മാത്യു (കേരള കോൺ എം), 36.രാമൻചിറ- ബിൻസി റോയ് (ജനതാദൾ), 37ജെ.പി.നഗർ-ഷിനോജ് വി.ചാണ്ടി (ജനതാദൾ), 38.കോട്ടാലിൽ- ഷിനു ഈപ്പൻ (സി.പി.എം) 39.മുത്തൂർ- ഇന്ദു ചന്ദ്രൻ (സി.പി.എം).

-----------

-39 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക

-28 പേർ പുതുമുഖങ്ങൾ

5 കൗൺസിലർമാരും മത്സര രംഗത്ത്