തിരുവല്ല: യു.ഡി.എഫിൽ തർക്കം തുടരുന്നതിനാൽ ഇന്നലെയും ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല. മുപ്പതിലധികം സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തിയെങ്കിലും ചില സീറ്റുകളിൽ തർക്കം തുടരുന്നതിനാൽ പ്രഖ്യാപനം നീണ്ടുപോകുകയാണ്. മുൻ കൗൺസിലർമാരായ ഷീലാ തോമസ്, ബിന്ദു ജയകുമാർ,സുജ മാത്യു, സാറാമ്മ ഫ്രാൻസിസ് എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സീറ്റ് ലഭിക്കാതിരുന്ന ചിലർ സ്വതന്ത്രരായി മത്സരിക്കാനും രംഗത്തുണ്ട്.
എൻ.ഡി.എ മുഴുവൻ സീറ്റിലും മത്സരിക്കും
തിരുവല്ല: എൻ.ഡി.എ ഇത്തവണ നഗരസഭയിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കാനുള്ള തയാറെടുപ്പുക്കളാണ് നടത്തുന്നത്. കഴിഞ്ഞ തവണ 33 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. ഏഴ് സീറ്റുകളിൽ ഇനിയും സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തവണത്തെ ഭൂരിഭാഗം കൗൺസിലർമാരും ഇത്തവണയും മത്സരിപ്പിക്കാൻ നീക്കമുണ്ട്. ബി.ജെ.പിയെ കൂടാതെ ബി.ഡി.ജെ.എസ്, ബി.എൽ.ജി എന്നീ ഘടകകക്ഷികൾക്കും സീറ്റുകൾ നൽകാൻ ധാരണയായി.