കോന്നി : പ്രമാടത്ത് വീണ്ടും ഒരു കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂങ്കാവ് സൊസൈറ്റിക്ക് സമീപമുള്ള വീട്ടിലെ ഗൃഹനാഥനും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമാണ് കൊവിഡ് . ഇതിന് സമീപത്തെ വീട്ടിലെ എല്ലാവർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ഭേദമായിരുന്നു. നേരത്തെ പ്രമാടം മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടിലെ എല്ലാവർക്കും രോഗം സ്ഥിരീകരിക്കുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തിരുന്നു.