പത്തനംതിട്ട: മലയാലപ്പുഴ താഴം പത്തിശേരിമുക്ക് സ്വദേശിനിയും കായംകുളം പുതുപ്പള്ളി പത്മകോശം വീട്ടിൽ ഷൈലേഷിന്റെ ഭാര്യയുമായ ദീജ (38)യുടെ മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നടരാജൻ കായംകുളം പൊലീസിൽ പരാതി നൽകി. ഭർതൃവീട്ടിൽ ശാരീരിക ഉപദ്രവമേറ്റ ദീജയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ദീജ ആത്മഹത്യ ചെയ്തെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. ഷൈലേഷിന് മറ്റൊരു യുവതിയുമായി ഉണ്ടായ ബന്ധത്തെ ദീജ എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഷീജയെ മർദ്ദിക്കുന്നത് പതിവായിരുന്നു.
പത്തനംതിട്ട പെരുനാട്ടിൽ താമസിച്ചിരുന്ന ഷൈലേഷ് ഇപ്പോൾ കായംകുളത്താണ് താമസം. ഇക്കഴിഞ്ഞ 13നാണ് ദീജ തൂങ്ങിമരിച്ചതായി ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചത്. നടരാജന്റെ പരാതിയിൽ കേസെടുത്തതായി കായംകുളം പൊലീസ് അറിയിച്ചു.