പത്തനംതിട്ട- ജില്ലയിലെ നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്ന ഗവേഷണ പദ്ധതിക്ക് കേരള കാർഷിക സർവകലാശാല ഈ വർഷം തുടക്കം കുറിക്കുന്നു. നിറത്തിലും, മണത്തിലും, ഗുണത്തിലും വ്യത്യസ്തത പുലർത്തുന്ന വിവിധങ്ങളായ നാടൻ മാവുകൾ ജില്ലയിലെ കർഷകരുടെ പുരയിടങ്ങളിൽ കൃഷി ചെയ്തു വരുന്നു. നാട്ടുമാവുകളെ സംരക്ഷിക്കുന്ന ഗവേഷണ പദ്ധതി സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിന്ദു ബി.യുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. നാടൻ മാവുകൾ വളർത്തുന്ന കർഷകർ 8137840196 എന്ന ഫോൺ നമ്പരിൽ അറിയിക്കണം.