17-cgnr-pathrika
നഗരസഭ മംഗലം 5-ാം വാർഡിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥി പി.ഡി മോഹനൻ ആർഡിഒ ജി.ഉഷാകുമാരി മുൻപാകെ പത്രിക നൽകുന്നു.

ചെങ്ങന്നൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണ തീയതി പ്രഖ്യാപിച്ചതിന് ശേഷം ചെങ്ങന്നൂർ നഗരസഭയിൽ മന്ദഗതിയിലായിരുന്ന പത്രിക സമർപ്പണം ഇന്നലെ കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. വൃതശുദ്ധിയുടെ മാസാരംഭമായതിനാൽ വിശ്വാസികളായ മിക്ക സ്ഥാനാർത്ഥികളും ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥനയ്ക്കു ശേഷവും, തങ്ങളുടെ അദ്ധ്യാപകരുടെയും, രാഷ്ട്രീയ ഗുരുക്കൻമാരുടെയും അനുഗ്രഹങ്ങളും തേടിയ ശേഷമാണ് പത്രിക സമർപ്പണത്തിനെത്തിയത്. പത്രിക സമർപ്പിക്കാനുള്ള അപേക്ഷ വാങ്ങാനും തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 11ന് പത്രിക സമർപ്പണം ആരംഭിച്ചപ്പോൾ തിരക്ക് കണക്കിലെടുത്ത് ടോക്കൺ സിസ്റ്റം ഏർപ്പെടുത്തിയിരുന്നു. മംഗലം 5ാം വാർഡിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥി പി.ഡി മോഹനന്റെ ആദ്യപത്രികയാണ് ആർ.ഡിഒ ജി.ഉഷാകുമാരി 11ന് ഏറ്റുവാങ്ങിയത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ ഉള്ളവരുടെ 28 പത്രികകൾ സമർപ്പിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാനാർത്ഥികൾക്കൊപ്പം രണ്ട് പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.