ചെങ്ങന്നൂർ: കെട്ടിടം പണിക്കിടെ ഏണിയിൽ നിന്നു വീണു തലയ്ക്കു പരിക്കേറ്റു ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. അയിരൂർ തടിയൂർ പറമ്പിൽ വീട്ടിൽ അനീഷ് (38) ആണു മരിച്ചത്. 11നു രാവിലെ മുളക്കുഴയിൽ കെട്ടിടം പണിക്കിടെ ഏണിയിൽ നിന്നു വീണു തലയ്ക്കു പരിക്കേറ്റ അനീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് മരിച്ചത്.