ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളുടെ പത്രികകൾ ഇന്നുമുതൽ സമർപ്പിച്ച് തുടങ്ങുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് രാജു മാലിക് പറഞ്ഞു. ബി..ജെ.പിയുമായി നടന്ന ചർച്ചയിൽ ധാരണയിലെത്തിയ മുളക്കുഴ പഞ്ചായത്തിലെ 15ാം വാർഡിലും പാണ്ടനാട് പഞ്ചായത്തിലെ 1-ാം വാർഡിലും ഉൾപ്പെടെ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട മറ്റ് വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് അദ്ദേഹം പറഞ്ഞു.