പത്തനംതിട്ട. കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജില്ലയിലെ വിവിധ സ്ഥലത്ത് എൽ.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിരോധം നടത്തി.പത്തനംതിട്ട മുനിസിപ്പൽ സ്റ്റാൻഡിന് മുൻപിൽ നടത്തിയ പ്രതിഷേധം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സഖീർ ഹുസൈൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.അനിൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കൊടുമണ്ണിൽ ചേർന്ന ജനകീയ പ്രതിരോധം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി സിജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ.സത്യശീലൻ,ചിറ്റയം ഗോപകുമാർ എം.എൽ.എ, കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ സലീം, കൊടുമൺ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി കുഞ്ഞന്നാമ്മ കുഞ്ഞ് എന്നിവർ സംസാരിച്ചു.