തിരുവല്ല: കൊവിഡ് ബാധിച്ച കിടപ്പുരോഗിയായ വൃദ്ധയ്ക്ക് ജീവനം ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വനമായി. ഏറെനാളായി കിടപ്പിലായ 92 വയസുള്ള മുത്തൂർ ചൂളയിൽ ലക്ഷ്‍മി അമ്മയ്ക്കാണ് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് വൃദ്ധയെ പരിചരിക്കാൻ വീട്ടുകാർ ബുദ്ധിമുട്ടനുഭവിച്ചതോടെ ജീവനം ചാരിറ്റബിൾ ട്രസ്റ്റ് സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച് ദിവസവും വീട്ടിലെത്തുന്ന ട്രസ്റ്റിലെ സന്നദ്ധപ്രവർത്തകർ വൃദ്ധയ്ക്ക് ആവശ്യമായ മരുന്നുകളും മറ്റും നൽകി പരിചരണവും ഏറ്റെടുത്തു.ഡോ.കെ.ജി. സുരേഷ്, പ്രസാദ് മുല്ലശേരി, പി.ഡി.ജയൻ, പ്രസാദ് കരിപ്പക്കുഴി, ജിതിൻ, രാജേഷ് എന്നിവർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.