തിരുവല്ല: എസ്.എൻ.ഡി.പി യോഗം കിഴക്കൻ മുത്തൂർ ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.പി ശിവദാസ് റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ അനിൽ ചക്രപാണി, ശാഖാ പ്രസിഡൻറ് എ.കെ സുകുമാരൻ,വൈസ് പ്രസിഡൻറ് ഓമനക്കുട്ടൻ,യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻസുമേഷ് ആഞ്ഞിലിത്താനം കൺവീനർ രാജേഷ് ശശിധരൻ, സൈബർസേന യൂണിയൻ കൺവീനർ ശരത് ഷാജി, എന്നിവർ പ്രസംഗിച്ചു.ശാഖാ ഭാരവാഹികളായി പി.എസ് ലാലൻ (പ്രസിഡൻ്റ്) ലീല ആനന്ദൻ (വൈസ് പ്രസിഡൻറ്), മഹേഷ് എം.പാണ്ടിശ്ശേരിൽ (സെക്രട്ടറി), കെ.പി ശിവദാസ് (യൂണിയൻ കമ്മറ്റിഅംഗം),സുനീഷ് പി തങ്കപ്പൻ, അനു തെക്കേമലയിൽ,മനോജ് കുമാർ, ശരത് കുമാർ വി.ആർ,ഗീതാ സുകുമാരൻ,ഗീതാ ശശി,സംഗീത സുധീഷ് (കമ്മിറ്റിയംഗങ്ങൾ).പി.എൻ.ചന്ദ്രൻ,പൊന്നമ്മ സദൻ,അനീഷ് മോൻ പി.ആർ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.