തിരുവല്ല: വിവിധ കാരണങ്ങളാൽ 1999 ജനുവരി 1 മുതൽ 2019 ഡിസംബർ 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിറുത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കാൻ 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായി. ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പുതുക്കൽ മുഖേന അവരുടെ മുടങ്ങിയ രജിസ്‌ട്രേഷൻ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ 2021 ഫെബ്രുവരി 28വരെ ഓൺലൈനായി പുതുക്കാവുന്നതാണ്. 2021 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ ഓഫീസിൽ നേരിട്ട് ഹാജരായും നിർവഹിക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.