തിരുവല്ല: ചാത്തങ്കരി തോണിക്കടവ് അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് മണ്ഡലകാല ചിറപ്പു മഹോത്സവത്തിന് തുടക്കമായി. ശിവാനന്ദൻ മൂത്തകുന്നേൽ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.സമാജം പ്രസിഡന്റ് ഗോകുൽ കൃഷ്ണ,സെക്രട്ടറി വിനീത് വിജയൻ, ചിക്കു, രാഹുൽ രാധാകൃഷ്ണൻ,ഉണ്ണി,രാജേഷ്,സന്തോഷ് എന്നിവർ ശരണം വിളിക്ക് നേതൃത്വം നൽകി. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.