പത്തനംതിട്ട : കൊവിഡിന് ഹോമിയോപ്പതി ചികിത്സ അനുവദിക്കണമെന്ന് ദ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പതി ആവശ്യപ്പെട്ടു. ഐ.എം.എ ഒരു സംഘടന മാത്രമാണ്. ഈ സംഘടന മറ്റ് ആയുഷ് ശാസ്ത്രങ്ങളെ അവഗണിക്കുന്നുവെന്നും ഇവർ ആരോപിച്ചു. ഈ അവഗണനക്കെതിരെ ,ഹോമിയോപ്പതിയെ ചികിത്സിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ 10മുതൽ ഒരു മണി വരെ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.അന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ദ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പതി ജില്ലാ സെക്രട്ടറി ഡോ.കൊച്ചുറാണി വർഗീസ്, ജില്ലാ പ്രസിഡന്റ് ഡോ.ജയചന്ദ്രൻ കമ്മത്ത് ,ഡോ.കെ സോമൻ, ഡോ.ജേക്കബ് ഗീവർഗീസ് ,ഡോ.ഗീത അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.