തിരുവല്ല : മാർത്തോമ കോളേജിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെയും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അനേർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള കോഴ്‌സുകളുടെ ഉദ്ഘാടനം അനേർട്ട് ഡയറക്ടർ അമിത് മീന ഉദ്ഘാടനം ചെയ്തു. കോഴ്‌സുകളുടെ നടത്തിപ്പിന് ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന പാരമ്പര്യ ഇതര ഊർജ്ജത്തെപ്പറ്റിയുള്ള പ്രചരണപരിപാടികൾക്കും ഗ്രീൻ ഇന്ത്യാ ബോധവൽക്കരണ ക്ലാസുകൾക്കും തുടക്കമായി.പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു അനേർട്ട് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് എസ് പ്രസാദ്,വകുപ്പു മേധാവി പ്രൊഫ.സന്തോഷ് ജേക്കബ്,പ്രൊഫ.ലഫ്. റെയ്‌സൺ സാം രാജു ,കോഴ്‌സ് കോർഡനേറ്റർ,ഡോ.എയ്ഞ്ചൽ സൂസൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.