 
പത്തനംതിട്ട : മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് ഉത്തരവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ്, തട്ടയിൽ ഹരി,ഡി.ഗീത, ബി.പ്രശാന്ത് കുമാർ,അനിൽ കുമാർ, പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.