ഇലന്തൂർ : സ്ഥാനാർത്ഥികൾ നിരന്നു. ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി. കക്ഷികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ശക്തമായ മത്സരം ഉറപ്പായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 6, എൽ.ഡി.എഫ് 4, ബി.ജെ.പി.3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ മത്സരരംഗത്തുള്ളവർ : ഇടതുമുന്നണി 1. ജിനു ആമ്പക്കുഴി, 2.ഗീതാ സദാശിവൻ, 3. ലീലാമ്മ ജോൺസൺ, 4. ടി.കെ. സജി, 5.അഡ്വ.കെ.ജെ.സിനി, 6.ജേക്കബ് സാമുവേൽ, 7.ചെറിയാൻ ഏബ്രഹാം, 8. ആനി ചാക്കോ, 9. വിമൽ എം. വിജയൻ, 10.ഗ്രേസി സാമുവേൽ, 11. പി.ജെ. പീയൂസ്, 12. കെ.കെ.ശ്രീജ, 13. ഓമന സജി. യു.ഡി.എഫ് 1.എം.എസ്. സിജു, 2.ജിൻസി രാജേഷ്, 3.ജയശ്രീ മനോജ്, 4.ഷിജിൻ കെ.മാത്യു, 5. സെലിൻ ടി.ആർ, 6.പി.എം. ജോൺസൺ, 7.വിൻസൺ തോമസ്, 8.നിഷ സന്തോഷ്, 9.പി.എൻ. രഘുനാഥൻ, 10.കെ.പി. മുകുന്ദൻ, 11.ജിജി ഷിബു, 12.സി.എ. ഇന്ദിര, 13.അന്നമ്മ മാത്യു.
ബി.ജെ.പി സ്ഥാനാർത്ഥികൾ: 1.എസ്. രാജേഷ് കുമാർ, 2.ലേഖസജീവ് , 4.കെ. ശ്രി ലാൽ, 5.ഗീത പ്രസാദ് , 6.അഭിലാഷ്. വി.നായർ 7.എം.ആർ.സുനിൽ, 8. തുളസിയമ്മ 9. കെ.ജി.സുരേഷ്, 10. ബിന്ദു ഹരിദാസ്, 11.എസ്. സൂരജ്, 12. കെ.വത്സല.ബി.ജെ.പിയുടെ 3,13 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.