മല്ലപ്പള്ളി : പരോപരകാരപ്രദമായ ആശയത്തിലൂന്നിയ സഹകരണത്തിന്റെ സന്ദേശമാണ് തെള്ളിയൂർ വൃശ്ചികവാണിഭം ജനസമൂഹത്തിന് പകർന്ന് നൽകുന്നത് ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. വിപണന മേളയുടെ പ്രതീകാത്മക ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമാധിപതി സ്വാമി നിർവിണാനന്ദയുമായി ചേർന്ന് മെത്രാപ്പൊലീത്ത ഭദ്രദീപം കൊളുത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അന്നപൂർണാ ദേവി ഉത്പ്പന്നക്കൈമാറ്റം നടത്തി. ആന്റോ ആന്റണി എം.പി.,രാജു എബ്രഹാം എം.എൽ.എ.,പന്തളം സുധാകരൻ, കെ.ഇ.അബ്ദുൾറഹ്മാൻ, പ്രതാപ ചന്ദ്രവർമ, അഡ്വ. കെ.ഹരിദാസ്, കെ.പി. സോമൻ,അഡ്വ. കെ ജയവർമ്മ, കുഞ്ഞുകോശി പോൾ,ഡോ.ജോസ് പാറക്കടവിൽ,ശ്രീരാമാശ്രമം ട്രസ്റ്റ് ചെയർമാൻ ഡി.ഗോപാലകൃഷ്ണൻ നായർ, ഡോ.എം.വി. സുരേഷ്, ഗോവിന്ദ് ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം മേള അനുഷ്ഠാനപരമായ ചടങ്ങുകൾ മാത്രമായി ചുരുക്കിയതായി സംഘാടകർ അറിയിച്ചു.