അടൂർ : ക്വാറൻ്റെയിനിൽ താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽനിന്നും ഒരു പവന്റെ മാലയും 3000 രൂപയും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ഇളമണ്ണൂർ പാറയിൽ വീട്ടിൽ അനിൽകുമാർ (44) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് മങ്ങാടുള്ള യുവതിയുടെ വീടിന്റെ ഓടിളക്കിയാണ് ഇയാൾ മോഷണം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് മങ്ങാട്ട് നിന്നും അറസ്റ്റ് ചെയ്തു.ഇസ്പെക്ടർ യു.ബിജു, എസ്.ഐ. ശ്രീജിത്ത്, പ്രൊബേഷൻ എസ്.ഐ സജിത്ത് ,എസ്.സി.പി.ഒ സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മങ്ങാട് മറ്റൊരു വീട്ടിൽ നിന്നും ടി.വി മോഷ്ടിച്ച കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.