തിരുവല്ല: എൽ.ഡി.എഫ് തിരുവല്ലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പുളിക്കീഴ് ബ്ലോക്കിലെയും കുറ്റൂർ,പെരിങ്ങര,നിരണം,നെടുമ്പ്രം,കടപ്ര പഞ്ചായത്തുകളിലെയും സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ പ്രഖ്യാപിച്ചത്.

പുളിക്കീഴ് ബ്ലോക്ക്

1- ചാത്തങ്കരി, 4- പുളിക്കീഴ്, 5- നെടുമ്പ്രം, 7- ഓതറ, 8- പരുമല, 11- കൊമ്പൻകേരി എന്നീ 6 ഡിവിഷനുകളിൽ സി.പി.എം സ്ഥാനാർത്ഥികളും 3- കാരയ്ക്കൽ, 6- കുറ്റൂർ ഡിവിഷനുകളിൽ സി.പി.ഐ സ്ഥാനാർത്ഥികളും, 12-വെൺപാല, 13- നിരണം ഡിവിഷനുകളിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥികളും,9- കടപ്രയിൽ എൻ.സി.പിയും 10- കണ്ണശയിൽ ജനതാദളും 2- മേപ്രാൽ ഡിവിഷനിൽ എൽ.ഡി.എഫ് സ്വതന്ത്രനും മത്സരിക്കും. രാധാമണി മോഹൻദാസ്-ചാത്തങ്കരി ഡിവിഷനിലും സോമൻ താമരച്ചാലിൽ- മേപ്രാൽ, അനു സി.കെ- കാരയ്ക്കൽ, ചന്ദ്രലേഖ- പുളിക്കീഴ്, ബിനിൽകുമാർ- നെടുമ്പ്രം, ജയ- കുറ്റൂർ, സിബി സാം തോട്ടത്തിൽ- ഓതറ, ജി.ശ്രീരേഖ- പരുമല, അഡ്വ.വി.ജി നൈനാൻ- കടപ്ര, മറിയാമ്മ- കണ്ണശ, എം.ജെ അച്ചൻകുഞ്ഞ്- കൊമ്പങ്കേരി, സജി അലക്സ്- വെൺപാല, രാജേഷ് തോമസ്- നിരണം ഡിവിഷനിലും മത്സരിക്കും.


കുറ്റൂർ
കുറ്റൂർ പഞ്ചായത്തിൽ 14ൽ എട്ട് സീറ്റിൽ സി.പി.എം സ്ഥാനാർത്ഥികളാണ് മൽസരിക്കുന്നത്. 2 വീതം സീറ്റുകളിൽ സി.പി.ഐയും കേരളാ കോൺഗ്രസും(ജോസ്) ഓരോ സീറ്റുകളിൽ എൽ.ജെ.ഡിയും ജനതാദളും മത്സരിക്കും. വാർഡ് 1- അനുരാധ സുരേഷ്, 2- ഓമനക്കുട്ടൻ, 4- സാറാമ്മ കെ മാത്യു, 5- ആൽഫ അമ്മിണി ജേക്കബ്, 8- കെ എ ചാക്കോ, 11-ശ്രീജ വിനോദ് , 12- അഡ്വ. വി.ആർ. സുധീഷ്, I3- കെ.ജി സഞ്ചു (എല്ലാവരും സി.പി.എം), 7- സാലി ജോൺ, 10 -എൻ.ടി ഏബ്രഹാം (സി.പി.ഐ), 9- പി.കെ ലൈലാമണി, 14- സാബു കണ്ണാട്ടിപ്പുഴ (കേരള കോൺഗ്രസ് ജോസ്) എന്നിവരാണ് എൽ.ഡി.എഫ്സ്ഥാനാർത്ഥികൾ.

പെരിങ്ങര

പെരിങ്ങര പഞ്ചായത്തിൽ 15 വാർഡിൽ 9 ഇടത്ത് സി.പി.എമ്മും 3 വാർഡുകളിൽ കേരളാ കോൺഗ്രസ് ജോസും ജനതാദൾ, സി.പി.ഐ എന്നിവ ഓരോസീറ്റിലും ഒരിടത്ത് എൽ.ഡി.എഫ് സ്വതന്ത്രനും മൽസരിക്കും. വാർഡ് 1- ജയ ഏബ്രഹാം, 3- എം.സി ഷൈജു, 5- റോണി ജോസ്, 7. റിക്കു മോനി വർഗീസ്, 8- മാത്തൻ ജോസഫ്,10- ഗീതാ പ്രസാദ്.11- ആർ. കൃഷ്ണകുമാരി, 13- ആർ. രാജേഷ്, 14- ഷീന മാത്യു (എല്ലാവരും സി.പി.എം ), 2- സുധ ചെറിയാൻ, 12- സുഭദ്ര രാജൻ, I5. തോമസ് ഏബ്രഹാം (കേരളാ കോൺഗ്രസ് ജോസ്), 4- ശാന്തമ്മ ആർ നായർ (ജനതാദൾ ), 6 സുജ റോയ് (സി.പി.ഐ).9 തോമസ് ചാക്കോ (എൽ.ഡി.എഫ് സ്വത.) എന്നിവരാണ് സ്ഥാനാർത്ഥികൾ.

നെടുമ്പ്രം

നെടുമ്പ്രം പഞ്ചായത്തിൽ 13 വാർഡുകളിൽ 9 ഇടത്താണ് സി.പി.എം മൽസരിക്കുന്നത്. രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും ഒരോ സീറ്റിൽ സി.പി.ഐയും കേരളാ കോൺഗ്രസും(ജോസ്) മൽസരിക്കും. വാർഡ് 1- തോമസ് ബേബി (ജോയി), 2- എൻ. കവിത, 3- പ്രസന്നകുമാരി, 5- ആർ.സൈലേഷ്കുമാർ, 6- വൈശാഖ് (അപ്പച്ചൻ ),8- പ്രീത, 9- ശ്യാംഗോപി , 10- ഷേർളി ഫിലിപ്പ്,12- രാധമ്മ അശോകൻ (എല്ലാവരും സി.പി.എം ), 7. ഗിരിഷ് കുമാർ, 11 ഹൻസ (എൽ.ഡി.എഫ് സ്വതന്ത്രർ), 4- കോമളകുമാരി (സി.പി.ഐ), 13. ജാൻസി ജോസഫ് (കേരളാ കോൺഗ്രസ് (ജോസ്) എന്നിവരാണ് സ്ഥാനാർത്ഥികൾ.

കടപ്ര

കടപ്ര പഞ്ചായത്തിൽ 15 വാർഡുകളിൽ എട്ടിടത്ത് സി.പി.എം, നാലിടത്ത് കേരള കോൺ(ജോസ്), രണ്ട് വാർഡിൽ സി.പി.ഐയും ഒരിടത്ത്‌ ജനതാദളും മൽസരിക്കും. വാർഡ് 2- ഉമ്മൻ മത്തായി, 3- വി.ജെ ചാക്കോ, 5- സോജിത് സോമൻ, 6- രഞ്ജിത് രാജൻ, 8- മേരിക്കുട്ടി ജോൺസൺ, 9- തങ്കമണി നാണപ്പൻ, 11- പി.രാജേശ്വരി, 15- ജോർജ് തോമസ് (എല്ലാവരും സി.പി.എം), 1- സിമി റോബി, 4-ഡെയ്സി തോമസ്, 7- തുളസി, 14- ഏലിയാമ്മ ഏബ്രഹാം (കേരള കോൺ.ജോസ്),10- വിജയലക്ഷ്മി, 13- ജയിംസ് കുരുവിള (സി.പി.ഐ),12. അജി വർഗീസ് (ജനതാദൾ) എന്നിവരാണ് സ്ഥാനാർത്ഥികൾ.

നിരണം

നിരണം പഞ്ചായത്തിൽ 13ൽ എട്ട് വാർഡിൽ സി.പി.എം സ്ഥാനാർത്ഥികളും 2 സീറ്റുകളിൽ വീതം ജനതാദളും സി.പി.ഐയും ഒരിടത്ത് കേരളാ കോൺഗ്രസും(ജോസ്) മൽസരിക്കും. വാർഡ് 2-ഹരിദാസ്, 3-സാറാമ്മ വർഗീസ്, 4-നസിയ അനീഷ്, 6- വി.ടി വിനീഷ് കുമാർ, 7- ലതാ പ്രസാദ്, 10- അനിതാ മോൻസി, 11-സജിത് (ലല്ലു), 12- ഷൈനി ബിജു (എല്ലാവരും സി.പി.എം), 1- എ.ജെ കോശി, 5- ജോളി വർഗീസ് (ജനതാദൾ), 9- രമ്യ ഹരികൃഷ്ണൻ, 13- സീന ജോർജ് (സി.പി.ഐ), വാർഡ് 8- യോഹന്നാൻ (കേരള കോൺഗ്രസ് ജോസ്) എന്നിവരാണ് സ്ഥാനാർത്ഥികൾ.