പത്തനതിട്ട: ത്രിതല തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി 19ന് അവസാനിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മുന്നണികളുടെ സ്ഥാനാർത്ഥികൾ ആരും പത്രിക നൽകിയില്ല. ഇന്നും നാളെയുമായി പ്രതികാസമർപ്പണത്തിനായി സ്ഥാനാർത്ഥികളെത്തും. ഗ്രാമ പഞ്ചായത്തുകളിൽ സീറ്റ് ധാരണ ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്തുകളിൽ ഇതുവരെ ലഭിച്ചത് 1055 നാമനിർദേശ പത്രികകളാണ്. ഇന്നലെ ലഭിച്ചത് 363എണ്ണം.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഇതുവരെലഭിച്ചത് 50. ഇന്നലെ ലഭിച്ചത് 24.നഗരസഭകളിൽ ഇതുവരെലഭിച്ചത് 136. ഇന്നലെ 57.ജില്ലാ പഞ്ചായത്തിൽ ഇതുവരെ ലഭിച്ചത് ഒരു നാമനിർദേശ പത്രികയാണ്.