ചെങ്ങന്നൂർ: നഗരസഭയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. ഒരു വാർഡിൽ സി.പി.ഐ സി.പി.എമ്മുമായി തർക്കവും ജോസ് പക്ഷവുമായി രമ്യതയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 27 അംഗ കൗൺസിലിലേക്ക് സി.പി.എം17,സി.പി.ഐ 4,കേരള.കോൺ ജോസ് 4,എൻ.സി.പി 1 എന്ന നിലയിലാണ് മത്സരിക്കുക.17ാം വാർഡിൽ സി.പി.ഐയും സി.പി.എമ്മും തമ്മിൽ തർക്കം നിലനിൽക്കുമ്പോൾ തന്നെ ജോസ് വിഭാഗവും സി.പി.ഐ.യും തമ്മിൽ നീക്കുപോക്കുകൾക്കും ശ്രമിക്കുന്നു. നിലവിലെ കൗൺസിലിൽ വൈസ് ചെയർപേഴ്‌സണായിരുന്ന വത്സമ്മ എബ്രഹാം, സ്ഥിരം സമിതി ചെയർമാൻമാരായിരുന്ന വി.വി.അജയൻ (വികസനം), അനിൽകുമാർ (വിദ്യാഭ്യാസ കലാകായിക കാര്യം), പി, ആർ.പ്രദീപ്കുമാർ, കെ വി.ദേവകുമാരി, എബി ചാക്കോ, കെ.എൻ.ഹരിദാസ്, എന്നിവർ വീണ്ടും സ്ഥാനാർത്ഥികളാണ്.ജോസ് വിഭാഗം 10,21,26,27,സി.പി.ഐ 2,8, 25, 26, ജനാധിപത്യ കേരളാ കോൺഗ്രസ് 12ലും, എൻ.സി.പിയിലും മത്സരിക്കും. എന്നാൽ 26ൽ ജോസ് സി.പി.ഐ.യുമായും 17ൽ സി.പി.എം,സി.പി.ഐ.യുമായും തർക്കം നിലനിൽക്കുന്നു.