പത്തനംതിട്ട: മാദ്ധ്യമ പ്രവർത്തകൻ ഡോ.ജിജോ മാത്യു എഴുതിയ എൽസാ എന്ന നോവലിന്റെ പ്രകാശനം ഇന്ന് രാവിലെ 11ന് പ്രസ്‌ക്ലബ് ഹാളിൽ നടക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ബെന്യാമിൻ പ്രകാശനം നിർവഹിക്കും. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ പുസ്തകം സ്വീകരിക്കും. ഡോ.ഐശ്വര്യ മാധവൻ പുസ്തകം പരിചയപ്പെടുത്തും. പത്തനംതിട്ട പ്രസ് ക്ലബ്, പ്രസ് ക്ലബ് ലൈബ്രറി, ഡിസി ബുക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.